കപ്പൂർ ഗ്രാമ പഞ്ചായത്ത് 2025-26 വ്യക്തികത അനുക്യൂല്യം ലിസ്റ്റ് തയ്യാറാക്കൽ വർക്കിംഗ് ഗ്രൂപ്പ് ചേർന്നു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ വി ആമിനക്കുട്ടി അദ്ധ്യക്ഷയായി. വികസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി ജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി യു സുജിത, പി ശിവൻ, അബൂബക്കർ ഗോപാലകൃഷ്ണൻ മാസ്റ്റർ, എം ബാവ കുട്ടി, കുഞ്ഞഹമ്മദ് മാവറ, അബ്ദുൾ കാദർ, നാരായണൻ കുട്ടി, ബാവ, ശിവശങ്കരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി എ ജെ പ്രശാന്ത് നന്ദി പറഞ്ഞു.