കൂറ്റനാട് വട്ടേനാട് സ്കൂൾ പരിസരത്ത് ഭക്ഷ്യസുരക്ഷ പരിശോധന; ഒരു സ്ഥാപനം അടച്ചുപൂട്ടി, നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

കൂറ്റനാട്: തൃത്താല എംഎൽഎയും മന്ത്രിയുമായ എം ബി രാജേഷിന്റെ കീഴിൽ രൂപീകരിച്ച 'അൻപോടെ തൃത്താല' പദ്ധതിയുടെ ഭാഗമായി മെയ് പതിനൊന്നാം തീയതി കൂറ്റനാട് വട്ടേനാട് ഗവൺമെന്റ് സ്കൂളിൽ നടക്കാനിരിക്കുന്ന മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി പരിസരത്തെ കടകളിൽ ഭക്ഷ്യ പരിശോധന നടത്തി. ചാലിശ്ശേരി ഹെൽത്ത് ബ്ലോക്ക് സൂപ്രണ്ട് ഡോക്ടർ മൊയ്തീന്റെ നിർദ്ദേശപ്രകാരം ഹെൽത്ത് സൂപ്പർവൈസർ കമ്മുണ്ണി സാറിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനയിൽ ഭാഗമായി.

പരിശോധനയിൽ നിരവധി ഭക്ഷ്യവസ്തു വിതരണ കടകൾക്ക് ന്യൂനതകൾ കാണിച്ച് നോട്ടീസ് നൽകുകയും പരിഹരിക്കാൻ കാലയളവിൽ നൽകുകയും ചെയ്തു. അതേസമയം വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ സ്കൂളിന് സമീപത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു. 

അതോടൊപ്പം വട്ടേനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മെയ് 11ന് നടക്കാനിരിക്കുന്ന മെഗാ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പിന്റെ പ്രചാരണാർത്ഥം വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബോധവൽക്കരണവും അറിയിപ്പും നൽകി. Koottanad food safety inspection 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം