കൂറ്റനാട്: ഓപ്പറേഷൻ സിന്ദൂറിന് ഐക്യം ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടും വീര മൃത്യു വരിച്ച എല്ലാ സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും കേരളാ സ്റ്റേറ്റ് എക്സർവ്വീസസ് ലീഗ് തൃത്താല ബ്ലോക്ക് കമ്മിറ്റി ഇന്നു രാവിലെ കൂറ്റനാട് രാജ്യരക്ഷാ റാലി നടത്തി. പ്രസിഡണ്ട് സുബ്രഹ്മണ്യൻ റാലി ഉദ്ഘാടനം ചെയ്തു.
റാലിയിൽ കെഎസ്ഇഎസ്എൽ തൃത്താല ബ്ലോക്കിലെ സീനിയർ വിമുക്തഭടൻമാരും മെമ്പർമാരും വനിതാ മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. മുഖ്യരക്ഷാധികാരി മേജർ ഗോപാലകൃഷ്ണൻ റാലിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു.
എല്ലാ ഭാരവാഹികളും മെമ്പർമാരും റാലിയിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് തൃത്താല ബ്ലോക് സെക്രട്ടറി കെ.എം രാമദാസ് റാലിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
Tags
കൂറ്റനാട്