പട്ടിശ്ശേരി "കൃഷ്ണകൃപ" കൈകൊട്ടിക്കളി സംഘത്തിന് താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനം

ചാലിശ്ശേരി: ലോക തൊഴിലാളി ദിനത്തിൽ എസ്.ബി.ഐ.ലൈഫ് പട്ടാമ്പി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ടീം ലയൺസ് & ടീം ചാമ്പ്യൻസ് സംഘടിപ്പിച്ച കൾച്ചറൽ ഫെസ്റ്റ് പട്ടാമ്പി താലൂക്ക് തല മെഗാ തിരുവാതിരക്കളി മത്സരത്തിൽ ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി കൃഷ്ണകൃപ കൈകൊട്ടിക്കളി സംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. വ്യാഴാഴ്ച പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ നടന്ന വാശിയേറിയ മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തിരുന്നു.

കൾച്ചറൽ ഫെസ്റ്റിൽ പട്ടാമ്പി മുൻസിപ്പൽ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി, പട്ടാമ്പി പോലീസ് ഇൻസ്പെക്ടർ എസ്.അൻഷാദ്, മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി കൊടുമുണ്ട,എസ്.ബി.ഐ.ലൈഫ് പാലക്കാട് സീനിയർ ഡിവിഷൻ മാനേജർ ടി.ഡി.സതീഷ്, പട്ടാമ്പി ഗവ:കോളേജ് പ്രിൻസിപ്പൽ സി.ഡി.ദിലീപ്, ഉപകരണ സംഗീത അധ്യാപകൻ വി.വി.വാസുദേവൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

2024 മാർച്ച് 13 ന് പട്ടിശ്ശേരി വിഷ്ണുക്ഷേത്ര സന്നിധിയിൽ നിന്ന് അരങ്ങേറ്റം കുറിച്ച കൃഷ്ണകൃപ കൈകൊട്ടിക്കളി സംഘത്തിന്റെ 52-മത് വേദിയായിരുന്നു പട്ടാമ്പിയിലേത്. പാലക്കാട്-തൃശൂർ- മലപ്പുറം ജില്ലകളിലായി നിരവധി ക്ഷേത്രങ്ങളിലും പൊതുവേദികളിലും തിരുവാതിരക്കളി അവതരിപ്പിച്ചിട്ടുള്ള കൃഷ്ണകൃപ ടീമിന് ഇക്കഴിഞ്ഞ ദിവസം ചാലിശ്ശേരി പഞ്ചായത്ത് കുടുംബശ്രീയുടെ ഇരുപത്തിയേഴാം വാർഷികത്തോടനുബന്ധിച്ച് നടന്ന അരങ്ങ് പരിപാടിയിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം