കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് മേയിലും തുറക്കില്ല

കുറ്റിപ്പുറം കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ് മേയിൽ തുറക്കാൻ കഴിയില്ല. കുറ്റിപ്പുറം, കുമ്പിടി ഭാ ഗങ്ങളിലെ അനുബന്ധ റോഡ് നിർമാണം ആരംഭിക്കാത്തതാണു കാരണം. മേയ് 31-നകം നിർമാ ണം പൂർത്തിയാക്കി റെഗുലേറ്റർ കം ബ്രിഡ്‌ജ് തുറക്കാനായിരുന്നു അധികൃതരുടെ ശ്രമം. പാലത്തി ന്റെ ഇരുഭാഗത്തും അനുബന്ധ റോഡ് നിർമിക്കാൻ നാലുമാസമെ ങ്കിലും വേണം. അനുബന്ധ റോഡ് നിർമാണത്തിനു സ്ഥലമേറ്റെടുക്കു ന്ന കുറ്റിപ്പുറം, കുമ്പിടി ഭാഗങ്ങളിലു ള്ള ഭൂവുടമകളുടെയും കെട്ടിടമുടമ കളുടെയും രണ്ടാംഘട്ട യോഗം മാർ ച്ച് 15-ന് കുമ്പിടിയിൽ തൃത്താല എം എൽഎയും മന്ത്രിയുമായ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്നിരുന്നു.

അനുബന്ധ റോഡ് നിർമാണ ത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ യും മറ്റു വസ്തുക്കളുടെയും നിലവി ലെ വില കണക്കാക്കിയാണ് നഷ്ട പരിഹാരത്തുക നൽകുകയെന്നും അനുബന്ധ റോഡിനായി സ്ഥലം ആദ്യം ഏറ്റെടുക്കുമെന്നും നഷ്ടപ രിഹാരത്തുക നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷം നൽ കുമെന്നും അതിനു രേഖയായി തു കയ്ക്കുള്ള ചെക്ക് നൽകുമെന്നുമാ ണ് മന്ത്രി അറിയിച്ചത്.

സ്ഥലം വിട്ടുനൽകേണ്ടവർ മാർ ച്ച് 29-നകം വിട്ടുനൽകുന്ന സ്ഥ ലങ്ങളുടെ രേഖകളും സമ്മത പത്രവും അതത് വില്ലേജ് ഓഫീ സുകളിൽ നൽകണമെന്നും യോഗത്തിൽ നിർദേശിച്ചിരുന്നു. എന്നാൽ, കുറ്റിപ്പുറം വില്ലേജ് ഓഫീ സിൽ മൂന്നു ഭൂരേഖകളും കുമ്പി ടി വില്ലേജ് ഓഫീസിൽ 20 ഭൂരേഖ കളും മാത്രമാണു ലഭിച്ചിട്ടുള്ളത്.

കുമ്പിടി ഭാഗത്ത് 69 ഭൂരേഖക ളും കുറ്റിപ്പുറം ഭാഗത്ത് 63 ദുരേഖക-ളുമാണ് ലഭിക്കാനുള്ളത്. സ്ഥലമേ റ്റെടുക്കൽ വിജ്ഞാപനം പുറപ്പെടു. വിപ്പിച്ചതിനാൽ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോകു. മെന്ന് സ്ഥലമേറ്റെടുക്കൽ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. റെഗുലേ റ്റർ കം ബ്രിഡ്‌ജിന്റെ്റെ നിർമാണം കഴി ഞ്ഞ മാസത്തോടെ പൂർത്തിയായി ക്കഴിഞ്ഞു. ഇനി അവശേഷിക്കു ന്നത് മിനുക്കുപണികൾ മാത്രമാ ണ്. കുറ്റിപ്പുറം ഭാഗത്തെ പുഴയോ രത്തെ സുരക്ഷാമതിൽ നിർമാണ വും അവസാനഘട്ടത്തിലാണ്.


1 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, ഏപ്രിൽ 3 12:15 AM

    പാലത്തിന്റെ ഇരുവശത്തും ഉള്ള Approach Road നിർമാണം കൂടി കഴിഞ്ഞു Krne പണി എത്രയും പെട്ടെന്ന് Communication എന്ന് ആശിക്കുന്നു

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം