'ശുചിത്വ തൃത്താല സുന്ദര തൃത്താല' വ്യാപാരികൾ തുണി സഞ്ചി വിതരണം ചെയ്തു

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരമായി തുണി സഞ്ചി പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിൻ ഏകോപന സമിതി തൃത്താല മണ്ഡലം കമ്മറ്റി തീരുമാനിച്ചതിന്റെ ഭാഗമായി തുണി സഞ്ചി പ്രചരണത്തിന് തുടക്കം കുറിച്ചു. ശനിയാഴ്ച്ച വൈകീട്ട് 3 മണിക്ക് കൂറ്റനാട് ഗുരുവായൂർ റോഡ് ബസ്സ്സ്റ്റോപ്പ് പരിസരത്ത് വെച്ച് ഏകോപന സമിതി പാലക്കാട് ജില്ല പ്രസിഡന്റും സംസ്ഥാന വൈസ് പ്രെസിഡന്റുമായ ശ്രീ ബാബു കോട്ടയിലിൽ നിന്നും ബഹു തദ്ദേശ എക്സ്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ്‌ തുണി സഞ്ചി സ്വീകരിച്ച് പൊതു ജനങ്ങൾക്ക് വിതരണം ചെയ്തു ഉദ്‌ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് ശ്രീ ബാബു കോട്ടയിൽ, മണ്ഡലം പ്രസിഡൻ്റ് ശ്രീ കെ ആർ ബാലൻ, ജില്ല വൈസ് പ്രസിഡന്റ് ശ്രീ ഷക്കീർ ടി പി, മണ്ഡലം ജന: സെക്രട്ടറി ശ്രീ പി മുജീബ് റഹ്മാൻ, പി എം അബ്ദുൽ കരീം , സുധീർ പി വി, നാസർ ഫർണിമഹൽ, രവീന്ദ്രൻ, കൃഷ്ണപ്രസാദ്‌ 
ഹരിത കേരള മിഷൻ ബ്ലോക്ക് റിസോർസ് പേഴ്സൺ നീരജ രാമദാസ് തുടങ്ങിയവർ പങ്കെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം