ചാലിശ്ശേരി കവുക്കോട് എൽപി സ്കൂളിൽ പപ്പായ വിളവെടുപ്പ് നടന്നു

ചാലിശ്ശേരി:കവുക്കോട്എം.എം.എ.എൽ.പി..സ്കൂളിലെഓമത്തോട്ടത്തിലെവിളവെടുപ്പ് നടന്നു. ചാലിശ്ശേരികൃഷി ഓഫീസർ
സുദർശൻ രാമകൃഷ്ണൻ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രധാനഅധ്യാപകൻ   കെ.ബാബുനാസർ, 
ഫർസാന, പഞ്ചായത്ത് കോർഡിനേറ്റർ  പ്രദീപ് ചെറുവാശ്ശേരി, പി.ടി.എ.എക്സിക്യൂട്ടീവ് എം.യു.ഫർസാന, സീനിയർ അധ്യാപകരായ ടി.ബീന കുര്യൻ, കെ.നീനു പോൾ, സ്റ്റാഫ് സെക്രട്ടറി കെ.ടി.അസീസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

പഠന പ്രവർത്തനങ്ങൾക്ക് പുറമെ കുട്ടികൾക്ക് വേറിട്ട അനുഭവങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ പാർക്ക്‌, ലൈബ്രറി, ഫുട്ബോൾ ടർഫ്, മനോഹരമായ പൂന്തോട്ടം എന്നിവയും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.

പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ -മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ എ പ്ലസ് ഗ്രേഡോടെ ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ച സ്കൂളാണ് എം.എം.എ.എൽ.പി. സ്കൂൾ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം