പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; രണ്ടുപേർക്ക് പരിക്ക്

പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റ് മുട്ടി ഒരു യുവാവിനെ വെട്ടി കൊന്നു. മരത്തം കോട് സ്വദേശി അക്ഷയ്( 27 ) ആണ് കൊല്ലപ്പെട്ടത്. ലിഷോയ്, ബാദുഷ എന്നിവരടങ്ങിയ ലഹരി സംഘമാണ് അക്ഷയ് യെ കൊലപ്പെടുത്തിയത്.

പരസ്പരമുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാദുഷായെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പിലാവ് നാല് സെൻ്റ് കോളനിയിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ഇതിനിടെ അക്ഷയ് യുടെ സുഹൃത്തുക്കൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തി ഭീകരാന്തരീഷം സൃഷ്ടിച്ചു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പെരുമ്പിലാവിലും ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്ന് പോലീസ് പറഞ്ഞു.

1 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, മാർച്ച് 21 10:35 PM

    കൊങ്ങിയും - അന്തംസും ചേർന്ന് എന്റെ ചോരളത്തെ യുദ്ധക്കളമാക്കി മാറ്റി!!!

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം