33കെവി തൃത്താല സബ് സ്റ്റേഷനിൽ നിന്നും പടിഞ്ഞാറങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലേക്ക് പുതിയതായി നിർമ്മിച്ച 11കെ വി പടിഞ്ഞാറങ്ങാടി ഫീഡറിന്റെ സ്വിച്ച് ഓൺ കർമ്മം ഷൊർണുർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ മായ തമ്പാൻ നിർവ്വഹിച്ചു.
കേരള സ്റ്റേറ്റ് ഇലൿട്രിസിറ്റി ബോർഡിൻ്റെ തനതു ഫണ്ടിൽ നിന്നും മൂന്നു കോടി പത്ത് ലക്ഷം രൂപ ചിലവഴിച്ച് 2023-24 വർഷത്തെ വൈദ്യുതി സ്കീമിൽ ഉൾപ്പെടുത്തി 6.1 കിലോമീറ്റർ അണ്ടർ ഗ്രൗണ്ട് കേബിൾ ഉപയോഗിച്ചാണ് നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചത്.
സമയ ബന്ധിതമായി നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചതുമൂലം പടിഞ്ഞാറങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർഷങ്ങളായി നിലനിന്നിരുന്ന വൈദ്യുതി ലഭ്യതക്കുറവ്, വോൾട്ടേജ് ക്ഷാമം എന്നിവ പരിഹരിക്കാൻ സാധിക്കും.
Tags
പ്രാദേശികം
