പട്ടിത്തറ, തൃത്താല പ്രദേശങ്ങളിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം; നടപടിയുമായി റവന്യൂ അധികൃതർ

പ്രകൃതിചൂഷണം സംബന്ധിച്ച് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് തുടർച്ചയായ പരാതികൾ ലഭിച്ചുകൊണ്ടിരിക്കെ നടപടി ശക്തമാക്കി റവന്യൂ വകുപ്പ്. ഒരാഴ്ചക്കുള്ളിൽ അനധികൃതമായി മണ്ണിടിച്ചു കടത്തുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന മൂന്ന് മണ്ണ് മാന്തിയും ആറ് ടിപ്പർ ലോറികളുമാണ് പട്ടിത്തറ, തൃത്താല, പട്ടാമ്പി എന്നീ വില്ലേജുകളിൽ നിന്നായി പിടിച്ചെടുത്തത്. ഇതിനുപുറമെ പുഴമണൽ കടത്തുന്ന പ്രവർത്തിയിൽ ഏർപ്പെട്ട ഒരു ടിപ്പർ ലോറി തിരുമിറ്റക്കോട് വില്ലേജിൽ നിന്ന് പിടിച്ചെടുത്തു.

ഇതോടെ ഈ ആഴ്ചയിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം 10 ആയി. ശക്തമായ നടപടിയിലൂടെ കഴിഞ്ഞയാഴ്ചയും ഏഴ് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ചയ്ക്കിടെ പിടിയിലായ വാഹനങ്ങളുടെ എണ്ണം ഇതോടെ 17ആയി. കൂടാതെ തൃത്താല കുലുക്കല്ലൂർ എന്നീ വില്ലേജുകളിൽ അനുമതിയില്ലാതെ പാടത്ത് കരിങ്കല്ല് ഉപയോഗിച്ച് മതിൽ കെട്ടുന്ന പ്രവർത്തി നിർത്തിവെപ്പിക്കുകയും അത് പൂർവസ്ഥിതിയിൽ ആക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

സ്വന്തമായി കരഭൂമി ഇല്ലാത്തവർക്ക് നെൽകൃഷി സ്ഥലം 10 സെൻറ് വരെ നികത്തി വീട് വയ്ക്കാം എന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണക്ക്‌ ഇടയാക്കിയിട്ടുണ്ട്. നിലവിൽ ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവായ സ്ഥലങ്ങൾക്ക് മാത്രമാണ് ഈ അനുമതിക്ക് അർഹത ഉള്ളതെന്ന് തഹസിൽദാർ അറിയിച്ചു .താലൂക്കിലെ പല ഭാഗങ്ങളിലായി അനധികൃതമായി നെൽവയൽ നികത്തലുകൾ ഉൾപ്പെടെയുള്ള പ്രകൃതി ചൂഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അത്തരം കേസുകളിൽ കർശന നടപടി സ്വീകരിക്കുന്നതാണ് എന്നും തഹസിൽദാർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം