സുസ്ഥിര തൃത്താല:വിഷു-റംസാന്‍ കാര്‍ഷിക കാര്‍ണിവല്‍ ഏപ്രില്‍ 11 മുതല്‍13 വരെ, സംഘാടക സമിതി രൂപീകരിച്ചു

‘സുസ്ഥിര തൃത്താല’ പദ്ധതിയുടെ ഭാഗമായി വിഷു-റംസാനോടനുബന്ധിച്ച് തൃത്താല മണ്ഡലത്തില്‍ കാര്‍ഷികോത്സവം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11,12,13 തിയതികളിലായി നാഗലശ്ശേരി വാഴക്കോട് പാടശേഖരത്തില്ലാലാണ് കാര്‍ഷികോത്സവം നടക്കുക. പരിപാടിയുടെ വിജയത്തിനായി തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് മുഖ്യ രക്ഷാധികാരിയും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി പി റജീന ചെയര്‍മാനും എ.ഡി.എ മാരിയത്ത് കിബിത്തിയ കണ്‍വീനറുമായ 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

കാര്‍ഷികോത്സവത്തിന്റെ ഭാഗമായി വിളവെടുപ്പ് മഹോത്സവം, ഉല്‍പ്പന്നങ്ങളുടെ വിപണന മേള, നാടന്‍ കലാരൂപങ്ങളുടെ അവതരണം, നാടന്‍ ഭക്ഷ്യവിഭവ മേള, മത്സ്യ വിപണന മേള, സാംസ്‌കാരിക ഘോഷയാത്ര എന്നീ വൈവിധ്യങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ കാര്‍ഷിക മേളയില്‍ കൃഷി വകുപ്പ്, ആത്മ, മത്സ്യബന്ധന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ, മണ്ണ് പര്യവേഷണവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളും ഏജന്‍സികളും പങ്കാളികളാകും.ലൈവ് ഫിഷ് വിപണന മേള പരിപാടിയുടെ മുഖ്യ ആകര്‍ഷണമാകും.

വിഷു റംസാനോടനുബന്ധിച്ച് നടത്തിയ വിഷരഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 11ന് മലബാർ സിമൻ്റ്സ് ഡയറക്ടൻ ഇ എൻ സുരേഷ് ബാബു നിർവ്വഹിക്കും. 13 ന് വൈകീട്ട് നാലിന് കാർഷിക കാർണിവെൽ സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും.

സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക്പ്രസിഡന്റ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി പി റജീന ഉദ്ഘാടനം ചെയ്തു.നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി ബാലചന്ദ്രന്‍ അധ്യക്ഷനായി.നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ സെയ്തലവി പരിപാടി വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി പിഷാനിബ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ കുത്തുണ്ണി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ചന്ദ്രദാസ്, എ ഇ ഒ കെ പ്രസാദ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ ജയചന്ദ്രന്‍, കൃഷി ഓഫീസര്‍ സുദര്‍ശന്‍,കെ.ജനാര്‍ദ്ദനന്‍, എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം