ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 

പട്ടാമ്പി കുളപ്പുള്ളി റോഡിൽ വാടാനാംകുർശ്ശി വില്ലേജിന് സമീപം ഇന്ന് രാവിലെയാണ് അപകടം. പൊയിലൂർ താഴത്തേതിൽ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് അമീൻ (21) ആണ് മരിച്ചത്. ജോലി ചെയ്യുന്ന ഓങ്ങല്ലൂരിലെ പലചരക്ക് സ്ഥാപനത്തിലേക്ക് വീട്ടിൽ നിന്ന് ബൈക്കിൽ പോകുമ്പോഴാണ് സംഭവം. പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്ക് പോയിരുന്ന ബസ്സാണ് ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്നു. യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ഗതാഗത തടസ്സവും ഉണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം