ആനക്കര, കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബിജെപി കപ്പൂർ സംഘടന മണ്ഡലത്തിന്റെ പ്രസിഡന്റ് ആയി ദിനേശൻ എറവക്കാടിനെ തിരഞ്ഞെടുത്തു.
പടിഞ്ഞാറങ്ങാടി ശ്രീ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ബിജെപി മണ്ഡലം വരണാധികാരിയും, പാലക്കാട് ജില്ല സെൽ കൺവീനറുമായ സതീഷ് കുമാർ ഷൊർണൂർ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കുഞ്ഞൻ കെ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ നാരായണൻ കുട്ടി, രതീഷ് ഇ, ചന്ദ്രൻ കെ പി, വിഷ്ണു ഒ വി, നാരായണൻ വി.വി,സുരേഷ് ചാലിശ്ശേരി, സുധീഷ് കുറുപ്പത്ത്, പ്രീത ബാലചന്ദ്രൻ,മണികണ്ഠൻ പി, രാധാകൃഷ്ണൻ പി കെ, ദിനേശ് കുമാർ പന്നിയൂർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.