കണ്ണൂർ: ഹൈകോടതി ഉത്തരവിനെ തുടർന്ന് പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തതിന് പഞ്ചായത്ത് ഓഫീസ് ജീവനക്കാർ സി.പി.എം നേതാക്കളുടെ ഭീഷണി. കണ്ണൂർ പിണറായി പഞ്ചായത്തിലെ ഓഫീസിൽ കയറിയാണ് കൈയും കാലും കൊത്തുമെന്ന് ഭീഷണിമുഴക്കിയത്.
സി.പി.എം ലോക്കൽ സെക്രട്ടറി നന്ദനന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തിയതെന്നാണ് ജീവക്കാർ പറയുന്നത്. സംഭവത്തിൽ ജീവനക്കാർ പരസ്യ പ്രതിഷേധം നടത്തി. കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടിയാണ് ജീവനക്കാർ ഓഫീസിലെത്തിയത്. ഭീഷണിപ്പെടുത്തിയ സി.പി.എം നേതാക്കളുടെ പേരെഴുതിയ പ്രതിഷേധ പോസ്റ്ററുകളും പഞ്ചായത്ത് ഓഫീസ് പരിസരത്ത് പതിച്ചു.
നീക്കം ചെയ്തതിൽ സി.പി.എമ്മിന്റെ പ്രചാരണ ബോർഡുകൾ ഉൾപ്പെട്ടതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്. കോടതി ഉത്തരവിന് മുൻപ് മൂന്ന് തവണ സർവകക്ഷിയോഗം വിളിച്ചതാണെന്നും അടിമകളായി നിൽക്കാനാവില്ലെന്നും ജീവനക്കാർ പറഞ്ഞു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പിഴ ബാധ്യത പഞ്ചായത്ത് സെക്രട്ടറി വഹിക്കേണ്ടി വരുമെന്നും അതിനാലാണ് നടപടിയെന്നും ജീവനക്കാർ നേതാക്കളോട് വിശദീകരിച്ചിരുന്നു.
Tags
കണ്ണൂർ
അന്തമില്ലത്തവരാണ്
മറുപടിഇല്ലാതാക്കൂകേരളം
മറുപടിഇല്ലാതാക്കൂഇവരുടെ ഏറാന്മൂളികളായി നടക്കുന്നവർക്കും ഇതിൽ നിന്നും പലതും പഠിക്കാനുണ്ട്!!!
മറുപടിഇല്ലാതാക്കൂ