പട്ടാമ്പി താലൂക്ക് തഹസിൽദാർ ടി.പി കിഷോറിൻ്റെ നേതൃത്വത്തിൽ ജീവനക്കാർ താലൂക്ക് മെയിൻ ഹാളിൽ ഒത്തുകൂടി. ഭൂരേഖ തഹസിൽദാർ ഗിരിജാ ദേവി സമ്മതിദായകരുടെ പ്രതിജ്ഞ ചൊല്ലി.
"തെരഞ്ഞെടുപ്പ് പ്രക്രിയയിൽ യുവത്വത്തിന്റെ പങ്ക്" എന്ന വിഷയത്തിന്മേൽ കോളേജ് വിദ്യാർത്ഥികൾക്കായി പട്ടാമ്പി താലൂക്ക് ഇലക്ഷൻ വിഭാഗം സംഘടിപ്പിച്ച ക്യാപ്ഷൻ മേക്കിങ് മത്സരത്തിൽ ലഭിച്ച എൻട്രികളിൽ നിന്നും തൃത്താല ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിനികളായ കെ.പി അനുഷ, ഫാത്തിമ ഫിദ, ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി യിലെ സിൻഷാ ഫാത്തിമ എന്നിവരുടെ ക്യാപ്ഷനുകൾ സമ്മാനാർഹമായി.
ജില്ലാതലത്തിൽ മികച്ച BLO ആയി തിരഞ്ഞെടുക്കപ്പെട്ട പട്ടാമ്പി മണ്ഡലത്തിലെ ബൂത്ത് നമ്പർ 67ലെ ബൂത്ത് ലെവൽ ഓഫീസർ പി.സിന്ധു, തൃത്താല മണ്ഡലത്തിലെ ബൂത്ത് നമ്പർ 134 ലെ ബൂത്ത് ലെവൽ ഓഫീസർ ടി.വി ഉണ്ണികൃഷ്ണൻ എന്നിവരെ നാഷണൽ വോട്ടേഴ്സ് ഡേയുടെ ഭാഗമായി ആദരിച്ചു.
👍
മറുപടിഇല്ലാതാക്കൂ