പടിഞ്ഞാറങ്ങാടി: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പത്താം തരം പൊതുപരീക്ഷയിൽ പടിഞ്ഞാറങ്ങാടി എസ്. എ. വേൾഡ് സ്കൂളിന് മിന്നും വിജയം. സ്കൂളിലെ വിദ്യാര്‍ഥികള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ മുപ്പത്തിമുന്ന് വിദ്യാര്‍ഥികളിൽ മുപ്പത്തി രണ്ട് പേരും 90% മാർക്കും അതിൽ കൂടുതലും നേടിയാണ് വിജയം കൈവരിച്ചത് എന്നത് സ്കൂളിന്റെ വിജയത്തിന് മാറ്റ് കൂട്ടി.
പത്തൊൻപത് വിദ്യാർത്ഥികൾ മൂന്നു വിഷയങ്ങളില്‍ എ ഡബിൾ പ്ലസ് നേടിയപ്പോൾ, എട്ട് വിദ്യാർത്ഥികൾ രണ്ട് വിഷയങ്ങളില്‍ എ ഡബിള്‍ പ്ലസും നേടി. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളേയും അതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ ഉസ്താദുമാരേയും അയ്യൂബി എജുസിറ്റി മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു.
Tags
പ്രാദേശികം