കറുകപുത്തൂർ ഷംല പാലസിൽ നടന്ന ചടങ്ങിൽ അക്ഷരജാലകം ഗ്ലോബൽ പ്രസിഡന്റ് ഹുസൈൻ തട്ടത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.സുഹറ ഉദ്ഘാടനം ചെയ്തു.ജനുവരി 13ന് അവാർഡ് സമർപ്പണ ചടങ്ങ് നടക്കാനിരിക്കെയാണ് മുഹമ്മദുകുട്ടി ഹാജി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതും മരണപ്പെട്ടതും.
കഥാകൃത്ത് ഉണ്ണി പൂക്കരാത്ത് കർമ്മശ്രേഷ്ഠ
പുരസ്കാരവും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ പ്രശസ്തി പത്രവും
എഴുത്തുകാരൻ ടി.വി.എം അലി, പതിനായിരം രൂപയുടെ പുസ്തകങ്ങളും സമ്മാനിച്ചു. മുഹമ്മദ് കുട്ടി ഹാജിയുടെ മക്കളായ മുഹമ്മദ് യൂനസും നിഷ റെഷിയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൻ ഷെറീന,
പഞ്ചായത്ത് മെമ്പർമാരായ മൊയ്തുണ്ണി, ബീന,മുൻ ബ്ലോക്ക് മെമ്പർ ശശി,
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
കെ.ജനാർദ്ദനൻ, സലാമു, മുഹമ്മദ് കുഞ്ഞി, ടി.കെ കൃഷ്ണകുമാർ, മുഹമ്മദ് കുട്ടി ഹാജിയുടെ മരുമകനും ഇടയ്ക്ക കലാകാരനുമായ റെഷി വലിയകത്ത്, നാടക പ്രവർത്തകൻ വിജയൻ ചാത്തനൂർ, സുലൈമാൻ തുടങ്ങിയവർ മുഹമ്മദ് കുട്ടി ഹാജിയെ അനുസ്മരിച്ചു.
സ്വാഗത സംഘം സെക്രട്ടറി എ.വി രാജേന്ദ്രൻ സ്വാഗതവും ജയരാജ് നന്ദിയും പ്രകാശിപ്പിച്ചു.
മുഹമ്മദുകുട്ടിയുടെ സ്മരണ നിലനിർത്താൻ വർഷം തോറും അർഹരായ പത്ത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന് അക്ഷരജാലകം ഭാരവാഹികൾ അറിയിച്ചു.
Tags
പ്രാദേശികം