പട്ടാമ്പി നേർച്ച; ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും കമ്മിറ്റി ഭാരവാഹികളുടെയും യോഗം നടന്നു

പട്ടാമ്പി നഗരസഭയിൽ നടന്ന യോഗത്തിൽ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.പി ഷാജി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ പി.വിജയകുമാർ, എൻ.രാജൻ മാസ്റ്റർ, പി.കെ കവിത, എ.ആനന്ദവല്ലി, കെ.ടി റുക്കിയ, കൗൺസിലർമാരായ കെ.ആർ നാരായണസ്വാമി, കെ.മോഹൻ, കെ.ടി.ഹമീദ്, സി.സംഗീത, കെ.സി ദീപ, പി.മുനീറ, പ്രമീള, പട്ടാമ്പി തഹസിൽദാർ കിഷോർ, സി.ഐ പത്മരാജൻ, എസ്.ഐ മണികണ്ഠൻ, വില്ലേജ് ഓഫീസർ കെ.അനിൽകുമാർ, ജോയിൻ്റ് RTO കെ.എ രാജു,, KSEB AE കെ.ടി.സുരേഷ്, ഫയർ & സേഫ്റ്റി ഓഫീസർ മുനവ്വിർ, ഹെൽത്ത് ഇൻസ്പെക്ടർ അജി ആനന്ദ്,
പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ലാവണ്യ, പരിസ്ഥിതി പ്രവർത്തകൻ മോഹൻദാസ് ഇടിയത്ത്, നഗരസഭ സൂപ്രണ്ട് കെ.എം.ഹമീദ്, ക്ലീൻ സിറ്റി മാനേജർ പി.വി സുബ്രഹമണ്യൻ, ഹെൽത്ത് ഇൻസ്പെകടർമാരായ എം. സ്വാമിനാഥൻ, പി.ജി ഷാരീഷ്, കെ.എം മഹിമ, കെ.എം സാഹിറ, കേന്ദ്ര നേർച്ച ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി. അലി, എ.വി.അബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

ഹാൻറ് റെയിൽ, ബാരിക്കേഡുകൾ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളിൽ കയറി നേർച്ച വീക്ഷിക്കുന്നത് പൂർണ്ണമായും തടയണമെന്നും, ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്താത്ത ബിൽഡിങ്ങുകളിൽ അടിയന്തിരമായി അത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് പട്ടാമ്പി നേർച്ച കൊണ്ടാടുന്നതിന് യോഗത്തിൽ തീരുമാനമായി. യോഗത്തിൽ നഗരസഭ സെക്രട്ടറി ബെസ്സി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം