ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ജിസിസി ക്ലബ്ബും , മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും സയുക്തമായി നടത്തുന്ന രണ്ടാമത് അഖില കേരള സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫ്രെബുവരി ഒന്ന് ശനിയാഴ്ച്ച നടക്കുമെന്ന് സംഘാടകർ കൂറ്റനാട് പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ മൈതാനത്ത് ഒരുക്കിയ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണ്ണമെൻ്റ് ഫ്രെബുവരി ഒന്ന് ശനിയാഴ്ച രാത്രി എട്ടിന് തദ്ദേശ - സ്വയഭരണ എക്സെസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
ഗ്രാമത്തിലെ ഒട്ടനവധി കായിക താരങ്ങളെ വളർത്തിയെടുത്ത ജി.സി.സി.ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും , ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായ മുക്കിലപീടിക മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് പുലിക്കോട്ടിൽ കുരിയപ്പൻ കുഞ്ഞൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും യു എ ഇ ജിസിസി കമ്മിറ്റി വിന്നേഴ്സ് ക്യാഷ് പ്രൈസിനും , നാലകത്ത് ടിംബർ ഡിപ്പോ റണ്ണേഴ്സ് ട്രോഫിക്കും ബേക്ക് കിങ്ങ് ചാലിശേരി റണ്ണേഴ്സ് ക്യാഷ് പ്രൈസിനും വേണ്ടിയുള്ളരണ്ടാമത് അഖില കേരള ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.
രണ്ടാഴ്ച നീണ്ട് നിൽക്കുന്ന ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടന ദിവസം പുലരി കോക്കൂരും , എക്സലൻ്റ് തൃത്താലയും തമ്മിൽ മൽസരിക്കും. കേരളത്തിലെ പ്രമുഖ 16 ടീമുകൾ മൽസരിക്കുമെന്ന് ടൂർണ്ണമെൻ്റിൻ്റെ വിജയത്തിന് പ്രവാസികൾ , സ്കൂൾ അധികൃതർ , പി ടി എ എന്നിവരുടെ മികച്ച സഹകരണമുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഫൈസൽ മാസ്റ്റർ , കൺവീനർ ഷാജഹാൻ നാലകത്ത് , ട്രഷറർ ജിജോ ജെക്കബ് , കോർഡിനേറ്റർ എ.എം ഇക്ബാൽ , എക്സ്ക്യൂട്ടീവ് അംഗം സി.വി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
Tags
ചാലിശ്ശേരി