എടപ്പാള്‍ അങ്ങാടിയില്‍സി.പി.എമ്മിന്റെ കൊടികള്‍ ബൈക്കിലെത്തിയ സംഘം കത്തിച്ചു

   

എടപ്പാള്‍ അങ്ങാടിയില്‍ സി.പി എമ്മിന്റെ കൊടികള്‍ ബൈക്കില്‍ എത്തിയ സംഘം കത്തിച്ചതായി പരാതി. ഞായറാഴ്ച്ച രാത്രി 11 മണിക്ക് ഓവുപാലത്ത് സ്ഥാപിച്ച പാർട്ടിയുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ പ്രചാരണ ഭാഗമായി സ്ഥാപിച്ച കൊടികളാണ് കത്തിച്ചത്. കൊടികള്‍ കത്തിച്ചവര്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്കിന്റെ നമ്പർ കിട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ബ്രാഞ്ച് സെക്രട്ടറി പൊന്നാനി പോലീസില്‍ പരാതി നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം