ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു; മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു

 


ചെറുതുരുത്തി: പൈങ്കുളത്ത് ഭാരതപുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗം കുടുംബം ഒഴുക്കിൽപ്പെട്ട് അപകടം. അപകടത്തിൽപ്പെട്ടത് ഭാര്യയും ഭര്‍ത്താവും ഇവരുടെ മകളും ബന്ധുവായ 12കാരനുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. 

ചെറുതുരുത്തി സ്വദേശികളായ കബീറിൻ്റെ ഭാര്യ റൈഹാനയാണ് മരിച്ചത്. മറ്റു മൂന്നുപേര്‍ക്കായി തെരച്ചിൽ തുടരുന്നു.

ഇവരുടെ മക്കളായ പത്തുവയസുകാരി സെറ, കബീറിന്‍റെ സഹോദരിയുടെ മകൻ 12കാരൻ സനു എന്ന് വിളിക്കുന്ന ഹയാൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം