ശ്രീകൃഷ്ണപുരം തിരുവാഴിയോടിന് സമീപം ബസിന് തീപിടിച്ചു. കോഴിക്കോട് നിന്നും ചെന്നൈക്കു പോകുകയായിരുന്ന എ വൺ ബസിനാണ് തീപിടിച്ചത്. ആളപായമില്ല , ഫയർഫോഴ്സ് എത്തി തീ അണച്ചു. 22 യാത്രക്കാരും നാല് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. പുകവന്നതിനെ തുടർന്ന് ബസ് ഉടൻ നിർത്തി ആളുകളെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാരുടെ ലഗേജുകൾ കത്തി നശിച്ചു.
Tags
പ്രാദേശികം