മൂന്നര പതിറ്റാണ്ടായി പാടശേഖര സമിതി സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന കർഷകൻ മുരളിയെ ആദരിച്ചു

 


ചാലിശ്ശേരി: ചാലിശ്ശേരി പഞ്ചായത്തിലെ പാടശേഖര സമിതികളുടെ കോർ ഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണീർക്കോട് അന്നപൂർണ്ണ പാടശേഖര സമിതി സെക്രട്ടറിയായി 35 വർഷം തുടർച്ചയായി പ്രവർത്തിച്ചു വരുന്ന കർഷകൻ ടി.എ.മുരളിയെ ആദരിച്ചു.

കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് പൊന്നുള്ളി മോഹനന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി പി.ബി.സുനിൽകുമാർ ആദര ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

മുതിർന്ന കർഷകൻ ബാലൻ തറയിൽ, കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ഋഷഭദേവൻ നമ്പൂതിരി,സലീം തുറക്കൽ,വി.പത്മനാഭൻ,ഹരി വെറൂർ,മുഹമ്മദാലി, പ്രദീപ് മുല്ലക്കാട്ട്,ബാവ,അലി,ഉണ്ണി നമ്മിളി,മുഹമ്മദ് കുട്ടി മണാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം