ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

 


തിരുവനന്തപുരം :-ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. പാട്ടാവകാശം മാത്രമുള്ള ഭൂമി അന്‍വര്‍ കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.

തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. പിന്നാലെ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം.

സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം