സന്ദീപ് വാര്യർ പാണക്കാടെത്തി, മുസ്ലീം ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് സന്ദീപ് വാര്യർ

 


ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ മുസ്ലീം ലീഗിനെ പുകഴ്ത്തി സന്ദീപ് വാര്യർ. ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. വ്യക്തി ജീവിതത്തിൽ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചതെന്നും തന്റെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

പാണക്കാട്ടേക്കുള്ള തന്റെ യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണെന്നും സന്ദീപ് വാര്യർ വെളിപ്പെടുത്തി. തളി ക്ഷേത്രത്തിൽ തീപിടുത്തമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്നും സന്ദീപ് ഓർമിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനോട് ബഹുമാനമെന്നും സന്ദീപ് വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് സന്ദീപ് വാര്യർ ഇന്നും ഉയർത്തിയത്. കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമർശം ഒരു വിഭാഗത്തെ അപമാനിക്കുന്നതാണെന്നും സന്ദീപ് വിമർശിച്ചു. നിയമ നടപടി വരെ കൈക്കൊള്ളേണ്ട പൊളിറ്റിക്കലി തെറ്റായ പരാമർശമെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം