പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വർണ്ണം കവർന്നു


പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൗണിൽ രാത്രിയിലാണ് കവർച്ച ഉണ്ടായത്.

പെരിന്തൽമണ്ണയിലെ എംകെ ജ്വല്ലറിയിൽ അടച്ചു മടങ്ങുകയായിരുന്ന ഉടമ കിനാതിൽ യൂസഫിനെയും സഹോദരൻ ഷാനവാ സിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച നടന്നത്. ജൂബിലി ജംഗ്ഷന് സമീപത്ത് വെച്ചാണ് മഹേന്ദ്രകാറിലെത്തിയ സംഘം സ്കൂട്ടറിനെ ഇടിച്ചുവീഴ്ത്തിയത്. 

പരിക്കുകളോടെ യൂസഫും ഷാനവാസും ചികിത്സയിലാണ്. പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡ്രൈവർ കൂടി ഉൾപ്പെടുത്തി നാലു പേരാണ് കാറിൽ ഉണ്ടായത്. ആക്രമിച്ച മൂന്നുപേരും മുഖംമൂടി ധരിച്ചിരുന്നു എന്ന് യൂസഫും ഷാനവാസും വ്യക്തമാക്കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം