മൂന്ന് ശതമാനം ക്ഷാമാശ്വാസം; സർക്കാരിന്റെ വഞ്ചനാപരമായ തീരുമാനമെന്ന് കെ എസ് എസ് പി എ തൃത്താല

കൂറ്റനാട്: മൂന്ന് ശതമാനം ക്ഷാമാശ്വാസം പ്രഖ്യാപിച്ചതിൽ 40 മാസത്തെ കുടിശിക കവർന്നെടുത്ത സർക്കാരിൻ്റെ വഞ്ചനാപരമായ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ എസ് എസ് പി എ തൃത്താല നിയോജക മണ്ഡലം കമ്മിറ്റി കൂറ്റനാട് സബ് ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഒ പി ഉണ്ണിമേനോൻ ഉദ്ഘാടനം ചെയ്തു. പി. ഇബ്രാഹിം കുട്ടി അധ്യക്ഷനായി. വി കെ ഉണ്ണികൃഷ്ണൻ, രാജൻ പൊന്നൂളി, കെ. സി. രാജഗോപാൽ, മുരളി മൂത്താട്ട്, യു വിജയകൃഷ്ണൻ, വി എ ശ്രീനിവാസൻ, കെ വി അച്യുതൻ, ഇന്ദിര ദേവി, തുടങ്ങിയവർ സംസാരിച്ചു.

1 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2024, നവംബർ 1 3:13 PM

    ഇപ്പോൾ തന്നെ കേരളത്തിലെ സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻ കാർ എന്നിവർക്ക് സാമാന്യം നല്ല ശമ്പളം, പെൻഷൻ എന്നിവയുണ്ട്. ഇത്രയും ഒന്നും ഇല്ലാത്ത ദശ ലക്ഷകണക്കിന് കുടുംബങ്ങൾ കേരളത്തിൽ ഉണ്ട് എന്ന് ഓർക്കേണ്ടതാണ്.

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം