പെരുമ്പിലാവ്:പാതയോരത്ത് നിർത്തിയിട്ട ടോറസ് ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോതച്ചിറ സ്വദേശി ചക്രാട്ട് ബാബുവിന്റെ മകൻ വിപിൻ ദാസ് (31)ആണ് മരിച്ചത്. പെരുമ്പിലാവ് അറക്കൽ സെന്ററിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിപിൻ ദാസിനെ അപകട സമയത്ത് അതുവഴി വന്ന ആംബുലൻസിൽ നാട്ടുകാർ ചേർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. വ്യാഴാഴ്ച സംസ്കാരം നടക്കും. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Tags
വിയോഗം