തൃത്താല: ഞങ്ങാട്ടിരിയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാങ്ങാട്ടിരി ചീക്കരത്ത് വീട്ടിൽ ഷറഫുദ്ദീൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് മരണപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് തൃത്താല പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
പട്ടാമ്പി ലിമന്റ് കോളേജിലെ ലിമെൻ്റ് വിദ്യാർഥി ആയിരിന്നു ഷറഫുദ്ദീൻ. മൃതദേഹം തൃത്താല പോലീസിന്റെ നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.