മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ശുചിത്വ കേരളം സുന്ദര കേരളം എന്ന ക്യാമ്പയിൻ കപ്പൂർ പഞ്ചായത്ത് തല ജനറൽബോഡി യോഗം നടന്നു. ഏകോപന സമിതി കുമരനല്ലൂർ യൂണിറ്റ് പ്രസിഡണ്ട് റഷീദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി മുജിബ് തൃത്താല സ്വാഗതം പറഞ്ഞ ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടി പി ഷക്കീർ ആമുഖ വിശദീകരണം നടത്തി. പ്രോഗ്രാം കോഡിനേറ്റർ ഷമീർ വൈക്കത്ത് പദ്ധതി വിശദീകരണവും നടത്തി. കപ്പൂർ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പി ജയൻ, മെമ്പർ മാരായ എം ഷഫീഖ്, ഹൈദർ അലി, മുംതാസ് അബ്ദുറഹിമാൻ, ഷക്കീന അക്ബർ, നവ കേരള മിഷൻ ബ്ലോക്ക് തല കോഡിനേറ്റർ നീരജ രാമദാസ്, ഹരിത കർമ്മ സേന കപ്പൂർ പഞ്ചായത്ത് കോഡിനേറ്റർ ഷൈനി, പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജിഷാദ് (കൂനംമൂച്ചി യൂണിറ്റ് ജനറൽ സെക്രട്ടറി) നന്ദി പറഞ്ഞു.