നാഗലശ്ശേരി ഐടിഐ പ്രവേശന ഉദ്ഘാടനം നിർവഹിച്ചു

തൃത്താല വെള്ളിയാങ്കല്ലിൽ പുതുതായി ആരംഭിച്ച നാഗലശ്ശേരി ഐടിഐയിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ വി.പി.റജീന നിരവഹിച്ചു. തൃത്താല വെള്ളിയാങ്കല്ലിൽ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലാണ് താത്കാലികമായി ക്ലാസുകൾ ആരംഭിക്കുക.

പിന്നീട് നാഗലശ്ശേരി പഞ്ചായത്തിലെ വാവനൂരിൽ സ്ഥിരംകെട്ടിടം പണിത് മാറ്റും.ഇതിനായി സ്ഥലം കണ്ടെത്തി. ക്ലാസുകൾ തുടങ്ങുന്നതിനു മുന്നോടിയായി തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ, വെള്ളിയാങ്കല്ലിലെ ജലസേചനവകുപ്പിന്റെ കെട്ടിടം സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പുവരുത്തി. ക്ലാസുകൾ നവംബറിൽ ആരംഭിക്കാനാണു തീരുമാനം.

അഡിറ്റിവ് മാനുഫാക്‌ച്ചറിങ്‌ ടെക്നീഷ്യൻ (ത്രീ-ഡി പ്രിന്റിങ്), കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ, ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ), ഇൻഫർമേഷൻ ടെക്‌നോളജി എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. തൃത്താലയിലെ പുതിയ സർക്കാർ ഐ.ടി.ഐ.യ്ക്ക് സെപ്റ്റംബർ 11-നാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം