കുതിച്ച് ചാട്ടം ഒന്ന് നിര്‍ത്തി! സ്വർണ വില വീണ്ടും താഴേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 7,050 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,400 രൂപയാണ്. ഇന്നലെ ഇത് 56,640 ആയിരുന്നു. സർവ്വകാല റെക്കോർഡിൽ എത്തിയ ശേഷമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെ കുറച്ചു ദിവസങ്ങളായി സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളിലെ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണം പരിഗണിക്കപ്പെടുന്നത്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 1 ഗ്രാമിന് 7,050 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 1 ഗ്രാമിന് 7,691 രൂപയുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം