'സുസ്ഥിര തൃത്താല'യുടെ ഭാഗമായി തൃത്താല ബ്ലോക്കിലെ 172 കിണറുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ആരംഭിച്ചു. നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗം ഇന്ദിര, സെക്രട്ടറി പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു ചതുരശ്ര കിലോമീറ്ററില്‍ ഒന്നെന്ന കണക്കില്‍ 172 കിണറുകളാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഭൂഗര്‍ഭ ജല വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പരിശോധനയോട് നാട്ടുകാരും പ്രാദേശിക ജനപ്രതിനിധികളും സഹകരിക്കണമെന്ന് തൃത്താല എം.എല്‍.എ കൂടിയായ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അഭ്യര്‍ത്ഥിച്ചു.
സുസ്ഥിര തൃത്താല യുടെ ഭാഗമായ ഭൂജല പോഷണത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്. ജില്ലയില്‍ തൃത്താല ബ്ലോക്കില്‍ മാത്രമാണ് പരിശോധനയെന്നും മന്ത്രി അറിയിച്ചു.