കൂറ്റനാട് മല റോഡിൽ തൃത്തല ഗവൺമെൻറ് കോളേജിൽ സമീപം സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരു വിദ്യാർത്ഥിയുടെ വയറ്റിൽ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കുത്തേറ്റ സൗത്ത് തൃത്താല സ്വദേശി ബാസിതിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
നിലനിന്നിരുന്ന പ്രശ്നം പരിഹരിക്കാൻ വേണ്ടി വിളിക്കുകയായിരുന്നുവെന്നും തുടർന്നു തങ്ങളെ കത്തികൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റ വിദ്യാർത്ഥി പോലീസിനോട് പറഞ്ഞത്. കൂടുതൽ അന്വേഷണങ്ങൾക്ക് സ്പെഷ്യൽ ബ്രാഞ്ച് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഘർഷത്തിൽ മറ്റൊരു വിദ്യാർത്ഥിയുടെ തലക്കും പരിക്കേറ്റിട്ടുണ്ട്. കുമരനെല്ലൂർ, മേഴത്തൂർ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ ആണ് സംഘർഷം ഉണ്ടായതെന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞതായാണ് വിവരം.
Tags
Crime