ആനക്കര: കൂടല്ലൂർ കൂട്ടക്കടവ് മദ്രസത്തുന്നൂറൈനി വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിലാണ് അറബി ഭാഷാ ദിനം അചരിച്ചത്. പതപയറ്റ് മത്സരം, ള്വാദിന്റെ നിർമ്മിതി, ഗാന ആലപനം, അറബിക് ഡെ സ്പീച്ച് തുടങ്ങിയ വ്യത്യസ്തമായ പദ്ധതികളായിരുന്നു ഉൾപ്പെടുത്തിയത്. ഡിസംബര്‍ 18 ലോക അറബിഭാഷാ ദിനത്തോട് അനുബന്ധിച്ചാണ് പ്രസ്തുത പരിപാടികൾ നടപ്പിലാക്കിയത്.
അറബി അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ''ള്വാദ്'' എന്ന അക്ഷരത്തിന്റെ കൾക്കാണ് വിദ്യാർഥികൾ വ്യത്യസ്ത നിറങ്ങൾ നൽകിയത്. ഏറെ സവിശേഷ സ്വഭാവത്തോടെയാണ് അറബി അക്ഷരങ്ങള്‍ക് ഇടയില്‍ പ്രസ്തുത അക്ഷരത്തെ കാണുന്നത്. ള്വാദിന്റെ ഭാഷ എന്ന പേരും അംഗീകാരവും അറബി ഭാഷക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും മനോഹരമായി ഈ അക്ഷരം ഉച്ചരിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് അറബികള്‍.
പ്രവാചകര്‍ മുഹമ്മദ് നബിയുടെ ജീവിതത്തിലും ''ള്വാദ് അക്ഷരം ഏറ്റവും മനോഹരമായി ഉച്ചരിക്കുന്നവരാണ് തങ്ങള്‍'' എന്ന് അഭിമാനം പറയുന്നത് കാണാനും സാധിക്കും. ഇതര ഭാഷകളില്‍ ഈ അക്ഷരത്തെ കാണാന്‍ സാധിക്കില്ല എന്നത് തന്നെയാണ് പ്രധാന സവിശേഷത. അറബികളല്ലാത്തവര്‍ ഈ അക്ഷരത്തെ യഥാര്‍ത്ഥ രൂപത്തില്‍ ഉച്ചരിക്കാന്‍ ശ്രമിക്കുമ്പോഴും, തങ്ങളുടെ ഭാഷയിലേക്ക് അതിനെ എഴുതാന്‍ ശ്രമിക്കുമ്പോഴും പ്രയാസം അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് ള്വാദിന്റെ മാത്രം പ്രത്യേകതയാണ്.