പട്ടാമ്പിയിൽ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പി തെക്കുമുറി പുല്ലാണിയിൽ അൻവർ സാദത്തിന്റെ മകൻ മുഹമ്മദ്‌ ഐൻ (12) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പി എംഇഎസ് സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് മുഹമ്മദ്‌ ഐൻ. ബുധനാഴ്ച വൈകുന്നേരം നാലിനും അഞ്ചിനും ഇടയിലാണ് ദുഃഖകരമായ സംഭവമുണ്ടായത്.

വീട്ടിലെ കുളിമുറിയിലെ ജനലിൽ കയറിൽ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. ഉടനെ പട്ടാമ്പിയിൽ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പട്ടാമ്പി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഖബറടക്കം വ്യാഴാഴ്ച്ച നടക്കും.

🛑 ശ്രദ്ദിക്കുക; ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം