പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറം അഞ്ചുമൂല സെന്ററിൽ അഴുകിയനിലയിൽ കണ്ടെത്തിയ അജ്ഞാതമൃതദേഹം ഒരാഴ്ച്ച മുമ്പ് കാണാതായ വ്യക്തിയുടേതാണന്ന് സ്ഥിരീകരിച്ചു.
അഞ്ചുമൂലയിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന മുകൾനിലയിലാണ് ദിവസങ്ങൾ പഴക്കമുള്ള നിലയിൽ മൃതദേഹം കണ്ടത്. പ്രദേശത്ത് വ്യാപകമായി ദുർഗന്ധം പരന്നിരുന്നു. ബുധനാഴ്ച ഉച്ചയോടെ വ്യാപാരികളും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
ഈ മാസം എട്ടാം തീയതിമുതൽ അഞ്ചുമൂലയിൽനിന്ന് കാണാതായ പൊറ്റമ്മൽ അയ്യപ്പൻ എന്നയാളുടെ മൃതദേഹമാണന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ തൃത്താല പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags
പരുതൂർ