വിളയൂർ :വിളയൂർ സർക്കിൾ കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തഓഫീസ് വിളയൂർ സെന്ററിൽ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ദുറഊഫ് അൽ ബുഖാരി വെട്ടിച്ചിറ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ കേരള മുസ്ലിം ജമാഅത്ത് കൊപ്പം സോൺ ഫിനാൻസ് സെക്രട്ടറി സുലൈമാൻ മുസ്ലിയാർ ചുണ്ടമ്പറ്റ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
മുസ്തഫ ദാരിമി വിളയൂർ, പി.കുഞ്ഞാപ്പു ഹാജി, ആബിദ് ബുഖാരി എന്നിവർ പ്രസംഗിച്ചു. പ്രസ്ഥാന നേതാക്കളായ,ഹാഫിള് ഉസ്മാൻ വിളയൂർ,യൂസഫ് സഖാഫി, ആബിദ് സഖാഫി,ഷഫീഖ് സഖാഫി,റാഫി പൈലിപ്പുറം, ജംഷീർ സഖാഫി പങ്കെടുത്തു. മുസ്ലിം ജമാഅത്ത് വിളയൂർ സർക്കിൾ സെക്രട്ടറി വീ.ടി അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുസ്തഫ സഖാഫി സ്വാഗതവും സയ്യിദ് മുഈനുദ്ധീൻ ബുഖാരി നന്ദിയും പറഞ്ഞു.
Tags
പ്രാദേശികം