പാലക്കാട് : തൃത്താലയിലെ ഡോ. കെ.ബി. മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് സ്കൂൾ സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഭൗതികസാഹചര്യങ്ങളുടെ പോരായ്മയിൽ സ്കൂൾ പ്രവർത്തനം ശോഷിക്കുകയാണെന്ന് സമിതി പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ, സെക്രട്ടറി എം.ജി. പ്രേംകുമാർ, എം.എൻ. മുഹമ്മദലി, വി.എം. ബഷീർ എന്നിവർ പറഞ്ഞു.
1953-ൽ ആരംഭിച്ച സ്കൂളിന്റെ നടത്തിപ്പുചുമതല തൃത്താല എജുക്കേഷണൽ സൊസൈറ്റിക്കായിരുന്നു. കോടതി നിർദേശത്തെത്തുടർന്ന് കഴിഞ്ഞ നവംബർ മുതൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
Tags
പ്രാദേശികം