ചാലിശ്ശേരിയിൽ നിരവധി പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

ചാലിശ്ശേരി: തൃത്താല മേഖലയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ അക്രമം. ചാലിശ്ശേരി, മുക്കൂട്ട, കമ്പനിപ്പടി, മണ്ണാരപ്പറമ്പ് ഭാഗങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 പേർക്ക് കടിയേറ്റു. ഉഷ (41 വയസ്, വിനിഷ 28 വയസ്, അജ്മൽ 17 വയസ് എന്നിവർക്കാണ് ബുധനാഴ്ച ഉച്ചക്ക് 1 മണിയോടെ കടിയേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണാരപ്പറമ്പ്, ചിറ പ്രദേശങ്ങളിലും 3 പേർക്ക് കടിയേറ്റു. പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയും തെരുവ് നായ്ക്കൾ ഓടിയെത്തിയെങ്കിലും കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കപ്പൂർ പഞ്ചായത്തിലെ കുമരനെല്ലൂർ അറക്കലിൽ വീട്ടമ്മക്ക് ഇന്നലെ കടിയേറ്റിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം