ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം കുറ്റിപ്പുറത്ത് വയോധികയ്ക്ക് ദാരുണാന്ത്യം

ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിച്ച വയോധിക പാളത്തില്‍ വീണ് മരിച്ചു. പെരുമ്ബടപ്പ് പാറ സ്വദേശി വസന്തകുമാരി (65) യാണ് മരിച്ചത്.

കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്. തൃശ്ശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. കയറുന്നതിനിടെ പിടിവിട്ട് വസന്തകുമാരി പാളത്തിലേക്ക് വീഴുകയായിരുന്നു. ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി തല്‍ക്ഷണം വസന്തകുമാരി മരിച്ചു. കോഴിക്കോട് മകളുടെ വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്.

മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം