ചുരുങ്ങിയ കാലയളവിൽ കേരളമൊട്ടാകെ അറിയപ്പെട്ട തൃത്താല ജനമൈത്രി ബീറ്റ് ഓഫീസർ സമീറഅലിക്ക് ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം. ഇന്നാണ് തൃത്താല ജനമൈത്രി സ്റ്റേഷനിൽ നിന്നും ഔദ്യോഗികമായി സ്ഥലം മാറിയത്.
തന്റെ ഫേസ്ബുക്ക് ലൈവിലാണ് സ്ഥലം മാറ്റം പങ്കുവച്ചത്. പെട്ടെന്നാണ് സ്ഥലം മാറ്റം ഉണ്ടായത്. ആയതിനാൽ തന്നോട് കടപ്പാടുള്ള നിരവധി ആളുകളോട് യാത്ര ചോദിക്കാൻ കഴിഞ്ഞില്ല എന്ന സങ്കടവും അദ്ദേഹം വികാരഭരിതനായി ലൈവിൽ പങ്കുവെച്ചു.
തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിലെ അശരണർക്കും പാവപ്പെട്ടവർക്കും അദ്ദേഹത്തിന്റെ സേവനം വലിയ തണലായിരുന്നു. യുവാക്കളിലെ ലഹരി വിരുദ്ധ മനോഭാവം വളർത്താൻ തന്റെ സർവീസ് കാലം പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള എൻ പി മന്മദൻ സംസ്ഥാന അവാർഡ് സമീറലിയെ തേടിയെത്തി.
ധാരാളം അവാർഡുകൾക്ക് ചുരുങ്ങിയ കാലയളവിൽ സമീറലി അർഹനായിട്ടുണ്ട്.
thrithala beet officer sameerali relocated to cherupullassery police station .janamythri sameerali sthalam mattam , thrithala police station