ഞാങ്ങാട്ടിരിയിൽ തീപ്പിടുത്തമുണ്ടായി. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ഞങ്ങാട്ടിരി വികെ കടവ് റോഡിൽ നിന്ന് ഏകദേശം 2 കി.മീ ദൂരെയായി കരിമ്പനക്കടവിലാണ് തീപ്പിടുത്തമുണ്ടായത്.
വിവരം ലഭിച്ച ഉടനെ പട്ടാമ്പി ഫയർഫോഴ്‌സ് ടീം സംഭവസ്ഥലത്ത് എത്തുകയും തീയണക്കുകയും ചെയ്തു. ആളപായമില്ല. മരങ്ങളും കുറ്റിക്കാടുകളും കത്തി നശിച്ചു. ഫയർ ഫോഴ്സിന്റെ അടിയന്തിര ഇടപെടൽ മൂലം തീ മാറ്റിടങ്ങളിലേക്കും വ്യാപിക്കുന്നത് തടയാനായി.
കഴിഞ്ഞ ദിവസം സമാനമായി ചാലിശ്ശേരിയിലും തീപിടുത്തമുണ്ടായിരുന്നു. തീയുടെ ഉറവിടം വ്യക്തമല്ല.
Tags
പ്രാദേശികം