കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരുന്ന സഹയാത്ര ഭിന്നശേഷി ഡെ കെയർ പുനരാരംഭിച്ചു. പ്രശസ്ത സിനിമാ, സീരിയൽ നടൻ നന്ദകിഷോർ ഡെ കെയർ ഉൽഘാടനം ചെയ്തു.
സിനിമാനടി നടൻമാരുടെയും സാങ്കേതിക വിദഗ്ദരുടെയും കൂട്ടായ് യമയായ സ്വപ്നക്കൂടാണ് ഡെ കെയർ അംഗങ്ങൾക്കുള്ള ഭക്ഷണവും സ്പോൺസർ ചെയ്തത്.
സ്വപ്നക്കൂട് അംഗങ്ങളായ റഫീക്ക് . എം. ഗുരുവായൂർ , അനിൽ പുലാശ്ശേരി, എം രമേശ് കുമാർ , ശയനേന്ദു കൃഷ്ണ, രതീഷ് പട്ടാമ്പി,ബിന്ദു അന്തിക്കാട് തുടങ്ങിയവർ പരിപാടികളവതരിപ്പിച്ചു.സഹയാത്ര പ്രസിഡണ്ട് . വി.വി.ബാലകൃഷ്ണൻ അധ്യക്ഷനായി, സെക്രട്ടറി അഡ്വ. വിദ്യാധരൻ, ടി.എ. രണദിവെ, വാസുണ്ണി പട്ടാഴി എന്നിവർ ആശംസകളർപ്പിച്ചു .ഗോപിനാഥ് പാലഞ്ചേരി സ്വാഗതവും കെ.വി.ഷാജി നന്ദിയും പറഞ്ഞു.
Sahayathra daycare
Tags
പ്രാദേശികം