വെസ്റ്റ് ഏഷ്യൻ പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്പിലേയ്ക്കുള്ള ഇന്ത്യൻ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചാലിശ്ശേരി സ്വദ്ദേശിയും ചാലിശ്ശേരി ഹൈസ്ക്കൂളിലെ വിദ്യാർത്ഥിയുമായ വി.പി.ലെനിൻ ചാലിശ്ശേരി യെ ചാലിശേരി ജനമൈത്രി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ ഷാജിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു.
ഭിന്നശേഷി കുട്ടികൾക്കായി വേൾഡ് അംപ്യൂട്ടി ഫുട്ബാൾ ഫെഡറേഷനു കീഴിൽ വെസ്റ്റ് ഏഷ്യൻ പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്കാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി ലെനിൻ ചാലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടത്.
എസ്.ഐ.ഷാജി ഉപഹാരം നൽകി.ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ ലെനിന് ആശംസകൾ അറിയിച്ചു.
World amputee football Federation Lenin chalissery
Tags
പ്രാദേശികം