ഹിജാബ് വിവാദം; സംഘർഷം വ്യാപിക്കുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ആൾക്കൂട്ടത്തിന് വിലക്ക്


കര്‍ണാടകയിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും ശക്തമാക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബംഗളൂരുവിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം ആള്‍ക്കൂട്ടം ഉണ്ടാവരുതെന്നാണ് നിര്‍ദേശം. ബംഗളൂരു സിറ്റി പൊലീസ് മേധാവിയാണ് ഉത്തരവ് ഇറക്കിയത്. സ്ഥാപനങ്ങള്‍ക്ക് സമീപം 200 മീറ്റര്‍ ചുറ്റളവില്‍ ആള്‍ക്കുട്ടം പാടില്ലെന്നാണ് നിര്‍ദേശം.

 രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ഹിജാബ് വിഷയത്തില്‍ സംസ്ഥാനത്ത് സംഘര്‍ഷം പടരുന്നതിനിടെ വിദ്യാലയങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.അതിവിടെ, വിഷയം ചര്‍ച്ചചെയ്യുന്നതിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മന്ത്രിസഭായോഗം വിളിച്ചുച്ചേര്‍ത്തു.

സംഭവം കരുതലോടെ കൈകാര്യം ചെയ്യാന്‍ എല്ലാമന്ത്രിമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. സംസ്ഥാനത്തെ ഹിജാബ് വിവാദത്തിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, കഴിഞ്ഞ ദിവസം ഷിവഗോമ, ബാല്‍ക്കോട്ട ജില്ലകളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് ഇതുവരെ പതിനഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കാത്തതില്‍ തുടങ്ങിയ വിവാദം പിന്നീട് ഹിന്ദു സംഘടനങ്ങള്‍ എറ്റെടുത്തതോടെ സംഘര്‍ഷത്തിലേക്ക് തിരിയുകയായിരുന്നു.

 സംസ്ഥാനത്തെ ഏഴു കോളേജുകളിലാണ് ഹിജാബ് വിഷയം സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. പിന്നീട് ഇത് പത്തൊന്‍പതു ജില്ലകളിലായി അന്‍പത്തഞ്ചു കോളേജുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ  വിവാദം തെരുവുകളിലേക്ക് സംഘര്‍ഷമായി പടരുകയുമായിരുന്നു.കഴിഞ്ഞ ദിവസം ഹിജാബ് വിഷയത്തിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ച ഷിവഗോമ ജില്ലയിലെ ഫസ്റ്റ് ഗ്രേഡ് ഡിഗ്രി സെന്ററിലും പിജി റിസര്‍ച്ച് സെന്ററിലും എന്‍എസ്‌യുഐ അംഗങ്ങള്‍ ഇന്ന് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി.

നേരത്തെ സംഘര്‍ഷത്തിനിടെ തീവ്രഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ കാവി പതാക താഴ്ത്തിയതിന് ശേഷമാണ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത്. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തി ആള്‍ക്കൂട്ടത്തെ,മാറ്റുകയും രണ്ടു പതാകകളും അവിടെ നിന്ന് മാറ്റുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം