പാലത്തറ ഗേറ്റ് -അഞ്ചുമൂല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സൂചകമായി പാലത്തറ ഗേറ്റിലെ ഓട്ടോ ഡ്രൈവർമാരെ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിണ്ടന്റ് എ പി ഉണ്ണി കൃഷ്‌ണൻ ആദരിച്ചു .
ഒരു വർഷമായി ഫണ്ട് അനുവദിച്ചിട്ടും നാളിതുവരെ ബിഎംബിസി വർക്ക് എന്ന് തുടങ്ങും എന്ന് പോലും അധികൃതരുടെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ബസ് സർവീസ് നിർത്തി വെച്ചിരിക്കുകയാണ് .ഇതോടു കൂടി പ്രസ്തുത റൂട്ടിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്മാരുടെ ദുരിതം പതിമടങ് വർദ്ധിച്ചിരിക്കുകയാണ് .സാമ്പത്തികവും ശാരീരികവുമായ പ്രയാസങ്ങൾ അനുഭവിച്ചാണ് ഓട്ടോ ഡ്രൈവർമാർ സേവന രംഗത്ത് ഉള്ളത് .
ഓട്ടോ ഡ്രൈവർമാരും ,വാഹന ഉടമകളും ,കട ഉടമകളും സമീപ വാസികളും അനുഭവിക്കുന്ന ദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്നും ഒരു വർഷം മുന്നേ സർക്കാർ അനുവദിച്ച ബിഎംബിസി റോഡ് ഉടൻ പണി പൂർത്തീകരിച്ച് ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും പരുതൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിണ്ടന്റ് എ പി ഉണ്ണി കൃഷണൻ ആവശ്യപ്പെട്ടു .
പ്രതിഷേധ പരിപാടിയിൻ പരുതൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി ടി ശംസുദ്ധീൻ ,തൃത്താല ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഇജാസ് പള്ളിപ്പുറം , സുഭാഷ് മുടപ്പക്കാട് ,നൗഷാദ് മുടപ്പക്കാട് ,അലി കുന്നത് ,സാദിക്ക് പാലത്തറ ഗെറ്റ് ,സലിം ടി യു എന്നിവർ പങ്കെടുത്തു.
palathara gate anjumula road