വിദ്യാർഥികൾക്ക് ഇരിക്കാൻ ബെഞ്ചും ഡെസ്കുമില്ല ; പിരിവിനിറങ്ങി വട്ടേനാട് ഹൈസ്കൂൾ അധികൃതർ

 

വട്ടേനാട് ഹൈസ്കൂൾ

സ്കൂളുകൾ പരിപൂർണ്ണമായി തുറക്കുന്നതോടെ കുട്ടികളെ ഇരുത്തി ക്ലാസ്സെടുക്കാൻ ബെഞ്ചും ഡെസ്കുമില്ലാതെ  വട്ടേനാട് ഗവൺമെന്റ്  ഹൈസ്കൂൾ. സ്കൂളുകൾക്ക് അത്യാവശ്യമായ സൗകര്യത്തിനുവേണ്ടി ജില്ലാ പഞ്ചായത്തിന് നിവേദനം സമർപ്പിച്ചിട്ടുണ്ട് എങ്കിലും ആവശ്യമായ നടപടികൾ എടുക്കുന്നില്ല എന്നാണ് അധ്യാപകരുടെ പരാതി.

അഞ്ചു കോടി രൂപ ചിലവിൽ നിർമ്മിച്ച വട്ടേനാട് ഹൈസ്കൂൾ സ്കൂളിലെ പുതിയ കെട്ടിടത്തിലേക്കാണ് ഡെസ്കും ബെഞ്ചും ഇല്ലാത്തതിനെ തുടർന്ന് സംഭാവനയ്ക്കിറങ്ങുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന് വട്ടേനാട് ഹൈസ്കൂൾ  പി.ടി.എ യോഗത്തിൽ ഓരോ വിദ്യാർത്ഥിയിൽ നിന്നും 300 രൂപ  വാങ്ങിയാൽ മാത്രമേ അടിയന്തരമായ പ്രശ്നപരിഹാരത്തിന് സാധ്യമാകുകയുള്ളൂ എന്ന് തീരുമാനിച്ചത്. ഈ തീരുമാനത്തെ തുടർന്ന് രക്ഷിതാക്കൾ നിർബന്ധിത പിരിവിനെതിരെ രംഗത്തുവരികയും ചിലർ തൃത്താല ന്യൂസുമായി ആശങ്ക പങ്കിടുകയും ചെയ്തു.

ഇതേതുടർന്ന് തൃത്താല ന്യൂസ് റിപ്പോർട്ടർ വട്ടേനാട് ഹൈസ്കൂളിൽ  അന്വേഷിച്ചപ്പോൾ നിർബന്ധിത പിരിവ് ഇല്ലെന്നും കഴിയുന്നവരിൽ നിന്നാണ് സംഭാവന ആവശ്യപ്പെട്ടിട്ടുള്ളത് എന്നും സ്കൂൾ അധികൃതർ തൃത്താല ന്യൂസിനോട് പറഞ്ഞു.

പത്ത് ലക്ഷത്തിലധികം രൂപ വട്ടേനാട് ഹൈസ്കൂൾ  പുതിയ കെട്ടിടത്തിലേക്ക് ബെഞ്ചും ഡെസ്കും വാങ്ങാൻ ആവശ്യമായിട്ടുണ്ട്. 32 ക്ലാസ്സുകളിലേക്ക് 10 ബെഞ്ചും ഡെസ്കും വീതമാണ് അനിവാര്യമായിട്ടുള്ളത്.

ഈ വർഷം മറ്റു വർഷങ്ങളെ അപേക്ഷിച്ച്  കൂടുതൽ വിദ്യാർത്ഥികളുടെ അഡ്മിഷൻ സ്കൂൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പഴയ ബെഞ്ചുകളും ഡെസ്കുകളുമാണ് ഉപയോഗിക്കുന്നത്. പൂർണ്ണമായി സ്കൂളുകൾ തുറക്കുന്നതോടെ കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കേണ്ട അവസ്ഥയാണ് വട്ടേനാട് സ്‌കൂളിനുള്ളത്.

വട്ടേനാട്  ഹൈസ്കൂൾ കെട്ടിടത്തിൽ കരണ്ട് ബിൽ അടക്കാൻ സ്കൂൾ അധികൃതർ തയ്യാറാകാത്തതിനാൽ വട്ടേനാട് ഹൈസ്കൂൾ അധ്യാപകരുടെ ശമ്പളം ഉപയോഗിച്ച് സ്കൂളിലേക്ക് ആവശ്യമായ കരണ്ട് ഉത്പാദിപ്പിക്കുന്ന സോളാർ പാനൽ സ്ഥാപിച്ചിരുന്നു.

കോടികളുടെ ചിലവ് വരുന്ന പദ്ധതികൾക്ക് നിഷ്പ്രയാസം തുക കണ്ടെത്തുന്ന ഭരണകർത്താക്കൾക്ക് എന്തുകൊണ്ട് അടിസ്ഥാനവും അത്യാവശ്യവുമായ വിദ്യാഭ്യാസ മേഖലയെ ഉയർത്താൻ കഴിയുന്നില്ല എന്നത് എത്ര വിരോധാഭാസമാണന്ന് രക്ഷിതാക്കളുടെ പ്രതികരണം.

Vattenad highschool haven't desk and bench for new building. Therefore PTA decided  collecting donation from parents. The Palakkad district panchayat not  engaged properly for the  vattenad School  High School scared facilities. Vattenad school piriv 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം