യൂത്ത് കൗൺസിലിന്റെ ഭാഗമായി പതാക ഉയർത്തുന്നു |
എസ്.വൈ.എസ് തൃത്താല സോണിന് കീഴിലെ 5 സർക്കിളുകളിലായി നടക്കുന്ന അർദ്ധ വാർഷിക യൂത്ത് കൗൺസിലുകൾക്ക് കൂറ്റനാട് സർക്കിളിൽ തുടക്കം കുറിച്ചു. എസ്.വൈ.എസ് കൂറ്റനാട് സർക്കിളിന്റെ കഴിഞ്ഞ ആറ് മാസക്കാലയളവിലെ അർദ്ധ വാർഷിക യൂത്ത് കൗൺസിൽ ചാലിശ്ശേരി സിഎം മദ്രസയിൽ വെച്ച് നടന്നു. യൂണിറ്റുകളുടെ കൗൺസിലുകൾക്ക് ശേഷമാണ് സർക്കിളുകളിൽ കൗൺസിൽ നടക്കുക. കേരള മുസ്ലിം ജമാഅത്ത് കൂറ്റനാട് സർക്കിൾ സെക്രട്ടറി അബ്ദുറഹ്മാൻ അൻവരി പരിപാടി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കൂറ്റനാട് സർക്കിൾ പ്രസിഡന്റ് സയ്യിദ് കമാലുദ്ധീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. കൗൺസിലിന്റെ ഭാഗമായി 9 യൂണിറ്റുകളുടെ പ്രതിനിധികൾ പതാക ഉയർത്തി.
കൗൺസിലിൽ സോൺ പ്രസിഡന്റ് ജലീൽ അഹ്സനി നിലപാട് പറയുന്നു |
സർക്കിൾ കൺട്രോളർ മുസ്തഫ അഹ്സനി കൗൺസിൽ നിയന്ത്രിച്ചു. തൃത്താല സോൺ സാമൂഹികം സെക്രട്ടറി സഫ്‌വാൻ റഹ്മാനി ക്ലാസ്സെടുത്തു. എസ് വൈ എസ് കൂറ്റനാട് സർക്കിളിന്റെ കഴിഞ്ഞ 6 മാസക്കാലയാളവിലെ ഓർഗനൈസിങ്, ദഅവ, സാമൂഹികം, സംസ്‌കാരികം, സാന്ത്വനം റിപ്പോർട്ടുകൾ വകുപ്പ് മേധാവികൾ കൗൺസിലിൽ അവതരിപ്പിച്ചു. തുടർന്ന് വന്ന ചർച്ചകൾക്ക് തൃത്താല സോൺ സാംസ്കാരികം സെക്രട്ടറി ഷബീർ പടിഞ്ഞാറങ്ങാടി നേതൃത്വം നൽകി.
തൃത്താല സോൺ പ്രസിഡന്റ് ജലീൽ അഹ്സനി സംഘടനയുടെ നിലപാട് അവതരിപ്പിച്ചു. സോൺ ജനറൽ സെക്രട്ടറി കബീർ അഹ്സനി കെ.കെ പാലം, ജഅഫർ സഖാഫി, സൈനുദ്ധീൻ ഒതളൂർ, മുസ്തഫ ലത്തീഫി, സർക്കിൾ ഭാരവാഹികളായ സയ്യിദ് മുത്തുണ്ണി തങ്ങൾ, സിവി മുഹ്‌യുദ്ധീൻ ഫാളിലി, ബഷീർ സുഹ് രി, അഷ്‌റഫ് അഷ്‌റഫി, നവാസ് കൂറ്റനാട് കരീം സിപി പട്ടിശ്ശേരി തുടങ്ങിയവരും മറ്റു കൗൺസിൽ അംഗങ്ങളും സംബന്ധിച്ചു. സർക്കിൾ ഫിനാൻസ് സെക്രട്ടറി ശിഹാബ് അഹ്സനി നന്ദി പറഞ്ഞു.