ചങ്ങരംകുളത്ത് വാഹനാപകടം 9 പേർക്ക് പരിക്കേറ്റു

കോഴിക്കോട് തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം പാവിട്ടപ്പുറത്ത് കാറുകൾ കൂട്ടിയിടിച്ച് 9 പേർക്ക് പരിക്കേറ്റു. പാവിട്ടപ്പുറം സെന്ററിൽ ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം.

അപകടത്തിൽ പരിക്കേറ്റ എറണാംകുളം തൃക്കാക്കര സ്വദേശികളായ കൃഷ്ണൻ(70) ഗീതാദേവി(60) ഉഷാമേനോൻ (60) എന്നിവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന ഡ്രൈവർ ആലുവ സ്വദേശി പ്രതീഷ് (45) എടപ്പാൾ നടുവട്ടം സ്വദേശികളായ സജീഷ്(37) റബീഷ്(37) അജീഷ്(33) രഞ്ജിത്ത്(33) അജീഷ്(38) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എടപ്പാൾ നടുവട്ടത്ത് നിന്നും  കൊച്ചി എയർപോർട്ടിലേക്ക് പോയിരുന്ന കാർ മുമ്പിൽ പോയിരുന്ന ഇന്നോവ കാറിലിടിച്ച് നിയന്ത്രണം വിട്ടതോടെ എറണാംകുളത്ത് നിന്ന് കോഴിക്കോട് പോയിരുന്ന കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ചങ്ങരംകുളം  പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം